Skip to main content

മന്ത്രി വി അബ്ദുറഹിമാൻ സ്റ്റാളുകൾ സന്ദർശിച്ചു

പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ സ്റ്റാളുകൾ മന്ത്രി വി അബ്ദുറഹിമാൻ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരമാണ് മന്ത്രി പ്രദർശന നഗരിയിലെത്തിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ ബൂത്തിൽ നിന്ന് മന്ത്രി 360 ഡിഗ്രി സെൽഫി വീഡിയോ എടുക്കുകയും വിവിധ സ്റ്റാളുകൾ നോക്കിക്കാണുകയും ചെയ്തു. നഗരിയിലെ സൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം വയനാട് കൽപ്പറ്റയിലെ ഉണർവ് നാടൻ കലാപഠന കേന്ദ്രത്തിലെ കലാകാരൻമാർ അവതരിപ്പിച്ച ഉണർവ്വ് നാട്ടുത്സവം ആസ്വദിച്ചാണ് മടങ്ങിയത്.
 

date