Skip to main content

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്: ജില്ലയിൽ തീർപ്പാക്കിയത് 5,827 പരാതികൾ

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ  ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി മെയ് 02 മുതൽ 16 വരെയാണ് അദാലത്തുകൾ നടന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ആന്റണി രാജു എന്നിവർ അദാലത്തിൽ ലഭിച്ച പരാതികൾ പരിശോധിച്ച് ഉത്തരവുകൾ നൽകി. ഏപ്രിൽ 1 മുതൽ 15 വരെ ഓൺലൈനായി ലഭിച്ച 13,945 അപേക്ഷകളും അദാലത്ത് ദിവസം ലഭിച്ച 5,921 അപേക്ഷകളും ഉൾപ്പെടെ 19,866 അപേക്ഷകൾ ആണ് ആകെ ലഭിച്ചത്. അദാലത്ത് ദിവസങ്ങളിൽ ലഭിച്ച പുതിയ അപേക്ഷകളിന്മേൽ 15 ദിവസത്തിനകം തീരുമാനം കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറി. ചികിത്സാ സഹായം, മുൻഗണന കാർഡ്, വയോജന സംരക്ഷണം, ഭൂമി/സർവ്വെ തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവും കൂടുതല് പരാതികൾ ലഭിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുള്ളതെന്നും കളക്ടർ അറിയിച്ചു.

date