Skip to main content

നെടുമങ്ങാട് ഷോപ്പിംഗ് ഇനി ഈസി : മണ്ഡലത്തിലെ ആദ്യ കെ-സ്റ്റോർ പുലിപ്പാറയിൽ

നെടുമങ്ങാട് മണ്ഡലത്തിലെ ആദ്യ കെ- സ്റ്റോർ പുലിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു. റേഷൻ കടകളുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയുമാണ് കെ- സ്റ്റോർ വഴി ലഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ കയ്യെത്തും ദൂരത്ത് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ ചടങ്ങിൽ അധ്യക്ഷയായി.

നെടുമങ്ങാട് നഗരസഭയിലെ പുലിപ്പാറയിൽ എആർഡി 331 ആം നമ്പർ പൊതുവിതരണ കേന്ദ്രത്തെയാണ് കെ-സ്റ്റോറായി മാറ്റിയത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 13 കെ-സ്റ്റോറുകൾ പ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. റേഷൻ ഉൽപന്നങ്ങൾക്ക് പുറമേ, ശബരി-  മിൽമ ഉൽപന്നങ്ങൾ, 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, വൈദ്യുതി ബിൽ, വാട്ടർ ബിൽ, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾക്കുള്ള സൗകര്യം, അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക സിലിണ്ടർ എന്നിവയും ആദ്യഘട്ടമായി കെ-സ്റ്റോറിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും.

date