Skip to main content

സമ്പൂർണ വലിച്ചെറിയൽമുക്ത ഗ്രാമപഞ്ചായത്തായി ഇടവ

വലിച്ചെറിയൽ മുക്ത നവകേരളത്തിൽ അണിചേർന്ന് ഇടവ ഗ്രാമപഞ്ചായത്തും. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി, സമ്പൂർണ മാലിന്യമുക്ത വലിച്ചെറിയൽ രഹിത പഞ്ചായത്തായി ഇടവ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ. ബാലിക് ആണ് പ്രഖ്യാപനം നടത്തിയത്. കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ,  ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സമ്പൂർണ മാലിന്യമുക്ത യജ്ഞം നടപ്പാക്കിയത്. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

date