Skip to main content

യന്ത്രവത്കൃതബോട്ട്; ക്വട്ടേഷൻ ക്ഷണിച്ചു

2023ലെ ട്രോൾബാൻ കാലയളവിൽ കടൽ പട്രോളിംഗിനും കടൽരക്ഷാപ്രവർത്തനും ഉപയോഗിക്കുന്നതിനായി ഒരു യന്ത്രവത്കൃതബോട്ട് വാടകയ്ക്ക് നൽകുന്നതിന് ബോട്ടുടമകളിൽ നിന്നോ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്നോ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി മെയ് 25 വൈകിട്ട് 3 വരെ. അന്നേദിവസം 3.30ന് ക്വട്ടേഷൻ തുറക്കുമെന്നും വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

date