Skip to main content

'തൊഴിലരങ്ങത്തേക്ക്'- നിയമന ഉത്തരവുകൾ കൈമാറി

വൈജ്ഞാനിക തൊഴിൽമേഖലയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകി കേരള നോളജ് ഇക്കോണമി മിഷൻ. നോളജ് ഇക്കോണമി മിഷന്റെ  'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ  ഭാഗമായി  തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി. സത്യൻ മെമ്മോറിയൽ ആർട്ട് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറാണ് നിയമന ഉത്തരവുകൾ നൽകിയത്. നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം DWMS-ൽ രജിസ്റ്റർ ചെയ്ത വനിതകളിൽ നിന്നാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. ഇവർക്ക് പ്രാദേശികതലത്തിലും ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളിലും പരിശീലനം നൽകി. 2026ൽ 20 ലക്ഷംപേർക്ക് തൊഴിൽ നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ കമ്മ്യൂണിറ്റി അംബാസഡർമാരുടെയും സി.ഡി.എസ് ചെയർപേഴ്‌സൺമാരുടെയും ഏകദിന പരിശീലന പരിപാടിയും ഇതിന്റെ ഭാഗമായി നടന്നു.  

കുടുംബശ്രീ ഭരണസമിതി അംഗങ്ങളായ ജില്ലാപഞ്ചായത്തംഗം ഗീത നസീർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, നോളജ് ഇക്കോണമി മിഷൻ റീജിയണൽ മാനേജർ അനൂപ് പ്രകാശ് എ.ബി എന്നിവരും പങ്കെടുത്തു.

date