Skip to main content

നെഹ്‌റു യുവ കേന്ദ്ര 'യുവ ഉത്സവ്' മെയ് 27ന്

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന 'യുവ ഉത്സവി'ന്റെ ജില്ലാതല മത്സരങ്ങൾ മെയ് 27ന് നെഹ്റു യുവ കേന്ദ്ര മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടത്തും. പെയിന്റിങ് (വാട്ടർ കളർ), കവിതാരചന (മലയാളം), മൊബൈൽ ഫോട്ടോഗ്രഫി, പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി), നാടോടി നൃത്തം (ഗ്രൂപ്പ്) എന്നിവയാണ് മത്സരങ്ങൾ. 15 മുതൽ 29 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി  പത്രവും ലഭിക്കും. അതോടൊപ്പം ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാന ദേശീയ യുവ  ഉത്സവങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഒരാൾക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാവൂ. താത്പപര്യമുള്ളവർ മെയ് 20നുഉള്ളിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0483 2734848, 9539142664.

 

date