Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കൊണ്ടോട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തിലേയ്ക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മെയ് 18ന് രാവിലെ 10 മുതൽ 11 വരെ ടൂറിസം, 11 മുതൽ 12 വരെ ഹോട്ടൽ മാനേജ്‌മെൻറ്, ഉച്ചയ്ക്ക് 12 മുതൽ 12.30 വരെ ഫ്രഞ്ച്, 1.30 മുതൽ 2.30 വരെ കമ്പ്യൂട്ടർ സയൻസ്, 2.30 മുതൽ 3.30 വരെ സ്റ്റാസ്റ്റിക്‌സ്, 3.30 മുതൽ അഞ്ചു മണി വരെ കൊമേഴ്‌സ് എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് www.gasckondotty.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9207630507.

date