Skip to main content

വായനമത്സര പുസ്തകങ്ങൾ പ്രഖ്യാപിച്ചു

ജില്ലാ ലൈബ്രറി കൗൺസിൽ ഈ വർഷം സംഘടിപ്പിക്കുന്ന വിവിധ വായന മത്സരങ്ങളുടെ  പുസ്തകങ്ങൾ അക്കാദമിക് കമ്മിറ്റി തിരഞ്ഞെടുത്തു. എൽ.പി/യു.പി/വനിത എന്നീ മൂന്ന് വിഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എൽ.പി വിഭാഗത്തിന് ധനഗുപ്തനെന്ന കച്ചവടക്കാരന്റെ      അത്യാർത്തി (ഹരിതം ബുക്‌സ്), രാജാവ് (ആപ്പിൾ ബുക്‌സ്), സുന്ദരനായ ചന്ദ്രൻ (ചിന്ത   പബ്ലിഷേഴ്‌സ്), കാ എന്ന കാക്കയും കൂ എന്ന കുയിലും (എച്ച് ആൻഡ് സി ബുക്‌സ്), ഒഴിവുകാലം (പ്രിന്റ്  ഹൗസ് പബ്ലിക്കേഷൻസ്) എന്നീ പുസ്തകങ്ങളും യു.പി വിഭാഗത്തിന് നമുക്കൊരേ ഭൂമി നമുക്കൊരേ സ്വപ്നം (ജ്ഞാനേശ്വരി), ആദ്യ സ്വാതന്ത്ര്യസമരത്തിന്റെ കഥ (പൂർണ്ണ പബ്ലിക്കേഷൻസ്), മതേതര സംസ്‌കാരം ഭാഷയും ഭാവനയും (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡിറ്റക്ടീവ് അമ്മു (ഡി.സി ബുക്‌സ്), മലയാളത്തിലെ എഴുത്തുകാരികൾ (ഫിംഗർ ബുക്‌സ്), ഇ.എം.എസ്സിന്റെ കുട്ടിക്കാലം (കൈരളി ബുക്‌സ്) എന്നീ പുസ്തകങ്ങളും വനിതാ വിഭാഗത്തിന് ജനഗണമന (പ്രഭാത് ബുക്ക് ഹൗസ്), അണയാത്ത കനലുകൾ (സമത), നമ്മുടെ കിടക്ക ആകെ പച്ച (മാതൃഭൂമി ബുക്‌സ്), ഉൽകൃഷ്ടരായ  മനുഷ്യരും ഉണ്ട് (എൻ.ബി.എസ്), ഒരു സ്ത്രീയുടെ ജീവിതം (പാപ്പിയോൺ), മുറിവേറ്റവരുടെ പാതകൾ (ഗ്രീൻ ബുക്‌സ്), ഒരു പെൺകുട്ടി മഴ നനയുന്നു (ചിന്ത  പബ്ലിഷേഴ്‌സ്) എന്നീ പുസ്തകങ്ങളുമാണ് തിരഞ്ഞെടുത്തത്. മെയ് 28, 29, 30 തീയതികളിൽ മേൽമുറി മഅദിൻ ക്യാമ്പസിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ആവശ്യക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാകും

date