Skip to main content

ജനത്തിരക്കിലലിഞ്ഞ് പൊന്നാനി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എവി എച്ച് എസ് എസ് ല്‍ നടക്കുന്ന ' എന്റെ കേരളം ' പ്രദര്‍ശന വിപണനി മേളയില്‍ മൂന്നാം ദിനത്തില്‍ മേളയിലെത്തിയത് വന്‍ ജനാവലി. നാലാം ദിനമായ ഇന്നലെ  20000 ത്തില്‍ അധികം പേരാണ് പ്രദര്‍ശനം കാണാനെത്തിയത്. പ്രദര്‍ശന സമയം ആരംഭിച്ച രാവിലെ 10ന് തന്നെ നിരവധി പേരാണ് സന്ദര്‍ശകരായെത്തിയത്. ഉച്ചയോടെ കുടുംബവുമായി കൂടുതല്‍ പേരെത്തി. പൊന്നാനി ഇതുവരെ കാണാത്ത ജനക്കൂട്ടമായിരുന്നു വൈകീട്ടത്തെ സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനെത്തിയത്. ഭിന്നശേഷിക്കാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സദസ്സിന് വേറിട്ട അനുഭവമായി. പ്രശസ്ത ഗായിക യുംന അജിന്റെ നേതൃത്വത്തില്‍ നടത്തിയ കലാസന്ധ്യയും ആസ്വാകരുടെ മനം കവരുന്നതായിരുന്നു.

 

date