Skip to main content

മേളയിലേക്ക് വരൂ... തരിശുനിലത്തിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഗുണങ്ങളറിയാം

അനർട്ട് മുഖാന്തിരം കേന്ദ്ര-സംസ്ഥാന സബ്‌സിഡിയോടുകൂടി നടപ്പാക്കുന്ന കാർഷിക നിലങ്ങളളുടെ സൗരോർജവത്‌രണ പദ്ധതിയായ പി.എം കുസുമിനെക്കുറിച്ച് കൂടുതലറിയണോ.? എന്നാൽ പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിയിലേക്ക് വരൂ. ഇവിടെ കുസും പദ്ധതി നേരിട്ട് മനസ്സിലാക്കാം. കർഷകർക്ക് സൗജന്യ രജിസ്ട്രഷനും ഒരുക്കിയിട്ടുണ്ട്.
കൃഷിക്കാർക്ക് അവരുടെ ഉടമസ്ഥതയിലുള്ള തരിശായതോ കൃഷിക്ക് യോഗ്യമല്ലാത്തതോ ആയ രണ്ട് മുതൽ എട്ട് ഏക്കർ വരെയുള്ള ഭൂമി സൗരോർജ നിലയത്തിന് ഉപയോഗപ്പെടുത്തി വരുമാനം വർധിപ്പിക്കാൻ പദ്ധതിയിലൂടെ അവസരം ലഭിക്കുന്നത്. കർഷകർക്ക് സ്വന്തം ചെലവിൽ സൗരോർജ നിലയങ്ങൾ സമയബന്ധിതമായി നിർമിച്ച് അതിൽ നിന്ന് ലഭിക്കുന്ന സൗരോർജം ഒരു യൂണിറ്റിന് 3.50 രൂപ വരെ നിരക്കിൽ കെ.എസ്.ഇ.ബിക്ക് വിൽക്കാമെന്നുള്ള ധാരണയിൽ പദ്ധതി നടപ്പാക്കാം. അതല്ലെങ്കിൽ മുതൽമുടക്ക് കെ.എസ്.ഇ.ബി വഹിക്കും. കർഷകരുടെ കൃഷിക്ക് യോഗ്യമല്ലാത്തതോ തരിശായതോ ആയ ഭൂമിയിൽ കെ.എസ്.ഇ.ബി സൗരോർജ നിലയങ്ങൾ സ്ഥാപിക്കും. അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 10 പൈസ നിരക്കിൽ 25 വർഷത്തേക്ക് സ്ഥല വാടക നൽകും. രണ്ട് രീതിയിലാണെങ്കിലും കർഷകർക്ക് വരുമാനം നേടാനാകും.

date