Skip to main content

ക്ഷീര മേഖലയിലെ വൈവിധ്യങ്ങൾ: ആശയ വിനിമയത്തിന് വേദിയൊരുക്കി എന്റെ കേരളം പ്രദർശന മേള

ക്ഷീര കർഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചാണകം, ഗോമൂത്രം എന്നിവ പരിസ്ഥിതിക്ക് നാശം വരാത്ത രീതിയിൽ കൈകാര്യം ചെയ്ത് അതിലൂടെ മികച്ച വരുമാനം ഉറപ്പാക്കാനുള്ള വഴികൾ, ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിശദമായ ചർച്ച നടത്തി. ജില്ലയിലെ ഏഴ് ക്ഷീര സംഘ പ്രതിനിധികൾ വിശദമായ ആശയ വിനിമയത്തിൽ പങ്കെടുത്തു. ഒഴൂർ വെറ്റിനറി സർജൻ ഡോ. കാർത്തികേയൻ ക്ഷീര കർഷകരുമായി സംവദിച്ചു. പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ബി ടു ബി മീറ്റ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. മലപ്പുറം ക്ഷീര വികസന ഓഫീസർ വർക്കി ജോർജ്, അസി. ഡയറക്ടർ ഒ സജിനി തുടങ്ങിയവർ പങ്കെടുത്തു.

date