Skip to main content

ഹിന്ദുസ്ഥാന സംഗീതത്തിന്റെ സ്‌നേഹത്തിര തീര്‍ത്ത് യുംന അജിന്‍

സംഗീത ആസ്വാദക ഹൃദയങ്ങളില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്‌നേഹത്തിര തീര്‍ത്ത് ഗായിക യുംന അജിന്‍. 'എന്റെ കേരളം'  പ്രദര്‍ശന നഗരയില്‍ ഇതുവരെ കാണാത്ത ജനത്തിരക്കാണ് യുംനയുടെയും സംഘത്തിന്റെയും പ്രകടനം ആസ്വദിക്കാന്‍ എത്തിയത്. സംഗീത രംഗത്ത് ചെറുപ്രായത്തില്‍ തന്നെ അത്ഭുതങ്ങള്‍ തീര്‍ത്ത യുംന പൊന്നാനിയുടെ മണ്ണില്‍ ആവേശം തീര്‍ത്തു. പൊന്നാനിയുടെ സംഗീത പാരമ്പര്യത്തെ ഓര്‍പ്പെടുത്തിയാണ് കലാസന്ധ്യ ആരംഭിച്ചത്. നുസ്‌റത് ഫത്തേഹ് അലി ഖാന്‍ അനശ്വരമാക്കിയ ' തൂ കുജ മന്‍ കുജ ' യില്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഓത്ത്പള്ളി അടക്കമുള്ള ഗാനങ്ങള്‍ സദസ്സിന് മുന്നില്‍ ആലപിച്ചു. നിരവധി റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ യുംന പരപ്പനങ്ങാടി സ്വദേശിയാണ്.   ഇന്ത്യന്‍ ഐഡല്‍ ജൂനിയറില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു.  പോപ്, ശാസ്ത്രീയം, ബോളിവുഡ്, ഭജന്‍, ഗസല്‍, സൂഫി, നാടന്‍പാട്ട് തുടങ്ങിയ സംഗീതശാഖകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ കഴിവ് തെളിച്ചതാണ് ഈ മിടുക്കി.

 

date