Skip to main content

എന്റെ കേരളം എക്‌സിബിഷൻ: മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു

സംസ്ഥാന സർക്കാർ വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊന്നാനിയിൽ നടന്നു വരുന്ന എന്റെ കേരളം എക്‌സിബിഷന്റെ മികച്ച വാർത്താ കവറേജിന് അവാർഡ് നൽകുന്നതിനായി മാധ്യമ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ടർ/ഫോട്ടോഗ്രാഫർ/കാമറാമാൻ എന്നിവരിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. മാധ്യമ പ്രവർത്തകർക്കുള്ള അവാർഡിന് പരിഗണിക്കുന്നതിനായി മെയ് 10 മുതൽ 15 വരെ തീയിതകളിലായി പ്രസിദ്ധീകരിച്ച സ്റ്റോറി/ഫോട്ടോ യുടെ കട്ടിംഗ്/ ലിങ്ക് റശീാഹുാ@ഴാമശഹ.രീാ ലേക്ക് അയയ്ക്കുകയോ പ്രദർശന നഗരിയിലെ പി.ആർ.ഡി മീഡിയാ സെന്ററിൽ എത്തിക്കുകയോ ചെയ്യണം. സ്വന്തമയി തയ്യാറാക്കിയ സ്റ്റോറിയായിരിക്കണം. ജില്ലാ ബ്യൂറോ ചീഫ് /ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം (ഇമെയിൽ വഴി മതിയാകും) സഹിതമുള്ള എൻട്രികൾ മെയ് 15 ന് വൈകീട്ട് 6 നകം ലഭിച്ചിരിക്കണം. മികച്ച കവറേജിന് മാധ്യമ സ്ഥാപനങ്ങൾക്കുള്ള അവാർഡിനും ഈ സമയത്തികം എൻട്രി അയയ്ക്കാം. എൻട്രി അയച്ചില്ലെങ്കിലും ദിനപത്രങ്ങളുടെ വിഭാഗത്തിൽ വിധി നിർണയ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അവാർഡ് നൽകും. ഫോൺ: 0483 2734387, 9496003205.

date