Skip to main content

ഉപഭോക്താവിന്റെ അവകാശമാണ് ബില്ല്; ഓർമപ്പെടുത്തി ജി.എസ്.ടി

 

കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് ചോദിച്ചുവാങ്ങാറുണ്ടോ നിങ്ങൾ..? ഇല്ലെങ്കിൽ അത് നിങ്ങളെ ഓർമിപ്പിയ്ക്കുകയാണ് ജി.എസ്.ടി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം എക്സിബിഷനിൽ ജി.എസ്.ടി വകുപ്പിന്റെ സ്റ്റാൾ ജനങ്ങൾക്ക് നൽകുന്ന പ്രാധാന സന്ദേശമാണിത്. ഒരു മാസം മുമ്പ് മുതൽ ലഭിച്ച ബില്ല് അപ്‌ലോഡ് ചെയ്യുന്നവർക്ക് പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലൂടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.
നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ജി.എസ്.ടി പുറത്തിറക്കിയ 'ലക്കിബിൽ' എന്ന മൊബൈൽ ആപ്പ് സ്റ്റാളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവർക്ക് അപ്പോൾ തന്നെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. ബിൽ വാങ്ങുന്ന ശീലം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രസകരമായ മത്സരങ്ങളും വകുപ്പ് സ്റ്റാളിൽ സംഘടിപ്പിക്കുന്നുണ്ട്. ജി.എസ്.ടി വകുപ്പ് സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരി  മത്സരത്തിൽ ഇതിനിടെ ആറായിരത്തോളം പേർ പങ്കെടുത്തു. ജി.എസ് .ടി സംബന്ധമായ സംശയങ്ങൾ തീർക്കുന്നതിന് പ്രത്യേക വിഭാഗവും കൗണ്ടറിൽ പ്രവർത്തിക്കുന്നുണ്ട്.

date