Skip to main content

സ്കൂൾ / കോളേജ് വിദ്യാർഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹന ജീവനക്കാർക്ക് സുരക്ഷാ ബോധവൽക്കരണവും വാഹന പരിശോധനയും

 

നോർത്ത് പറവൂർ സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്കൂൾ / കോളേജ് വിദ്യാർഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന സ്കൂൾ / കോളേജ് ഉടമസ്ഥതയിൽ ഉള്ള വാഹനങ്ങളുടെയും,ഉടമസ്ഥതയിൽ അല്ലാത്ത സ്വകാര്യ വാഹനങ്ങളുടെയും ഡ്രൈവർമാർക്കും, അറ്റൻഡർമാർക്കും / ആയമാർക്കും, സ്കൂൾ / കോളേജ് ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫീസർമാർക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 24, 27 തീയതികളിൽ സ്കൂൾ / കോളേജ് ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ജീവനക്കാർക്കും മെയ് 31ന് സ്കൂൾ / കോളേജ് ഉടമസ്ഥതയിൽ അല്ലാത്ത വാഹനങ്ങളുടെ ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസ് നടക്കും.

മെയ് 24 ബുധനാഴ്ച കൊച്ചി താലൂക്കിലെ വൈപ്പിൻ, മുനമ്പം ഭാഗത്തുള്ള സ്കൂൾ / കോളേജ് ഉടമസ്ഥതയിൽ ഉള്ള വാഹനങ്ങളിലെ ജീവനക്കാർക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ ഞാറക്കൽ ടാലന്റ് പബ്ലിക്ക് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. മെയ് 27ന് പറവൂർ താലൂക്കിൽ ഉള്ളവർക്ക് ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്കൂളിൾ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസ് നടക്കും.തുടർന്ന് വാഹനങ്ങളുടെ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. ക്ലാസിൽ പങ്കെടുക്കുന്നവർ സ്കൂൾ /കോളേജ് പ്രിൻസിപ്പാൾമാരിൽ നിന്നും അനുമതി പത്രം വാങ്ങി ഹാജരാക്കേണ്ടതാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള ഒരു സ്മാർട്ട് ഫോൺ കൊണ്ടുവരുന്നത് അഭികാമ്യം ആയിരിക്കും.

സ്കൂൾ / കോളേജ് വിദ്യാർഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന സ്കൂൾ / കോളേജ് ഉടമസ്ഥതയിൽ അല്ലാത്ത വാഹനങ്ങളുടെയും  ഡ്രൈവർമാർക്കും/  അറ്റൻഡർമാർക്കും / ആയമാർക്കും മെയ് 31 ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ കൂനമ്മാവ് ചവറ ദർശൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസും വാഹന പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. സ്വകാര്യ വ്യക്തികൾ അവരുടെ ലൈസൻസ് കോപ്പി / തിരിച്ചറിയൽ രേഖകൾ  ഹാജരാക്കണം.

ഈ ക്ലാസ്സുകളിലും, വാഹന പരിശോധനയിലും പങ്കെടുത്ത് അവരവരുടെ വാഹങ്ങളിൽ പരിശോധന സ്റ്റിക്കർ പതിപ്പിക്കേണ്ടതാണ്. 2023 ജൂൺ ഒന്ന് മുതൽ പരിശോധനാ സ്റ്റിക്കർ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നോർത്ത് പറവൂർ ജോയിന്റ് ആർ.ടി. ഒ അറിയിച്ചു.

date