Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

 

കളമശ്ശേരി ഗവ. ഐ ടി ഐയിൽ പിഎംകെവൈ  4.0 സൗജന്യ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 18 നും 45 വയസ്സിനും ഇടയിലുള്ള താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് , എസ് എസ് എൽ സി / വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ / പകർപ്പ് എന്നിവ സഹിതം നേരിട്ട് ഐ ടി ഐ യിൽ ഹാജറാകേണ്ടതാണ്. രജിസ്ട്രേഷൻ അവസാന തീയതി - 10.6.2023 . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0484 2555505.

date