Skip to main content

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സ് മായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭക ഗുണമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിയ്ക്കണം. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്. നൽകുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എന്‍ഡ് സബ്സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വർഷ കാലത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയായും നോർക്ക റൂട്ട്സ് അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ച് വായ്പകൾ നൽകും. 3.50 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് അഞ്ച് ലക്ഷം രൂപയും, അതിനു മുകളിൽ 10 ലക്ഷം രൂപ വരെ വരുമാനവുമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപയും, 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക. കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക്, നോർക്ക സബ്സിഡി പരിഗണി കൂടമ്പോൾ വായ്പയുടെ പലിശ നിരക്ക് 4 മുതൽ 6 ശതമാനം  വരെയും, തിരിച്ചടവ് കാലയളവ് 5 വർഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. 

താൽപ്പര്യമുള്ള അപേക്ഷകൾ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതും നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. അപേക്ഷയോടൊപ്പം ജാതി കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങൾ ഹാജരാക്കേണ്ടതാണ്. നോർക്കാ റൂട്ട്സിന്റെ പരിശോധനക്കു ശേഷമായിരിക്കും കോർപ്പറേഷൻ തുടർന്ന് വായ്പക്കായി പരിഗണിക്കുക.
 

date