Skip to main content

വിശ്വാസ്യതയ്ക്കും നിയമ പരിരക്ഷയ്ക്കും റെറ രജിസ്ട്രേഷൻ നിർബന്ധം - പി.എച്ച്. കുര്യൻ

 

അടിക്കുറിപ്പ്: എറണാകുളം ക്രൗൺ പ്ലാസയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി വിവിധ ജില്ലകളിലെ പ്രോമോട്ടർമാരെ വിളിച്ചു ചേർത്ത യോഗത്തിൽ ചെയർമാൻ ശ്രീ. പി. എച്ച്. കുര്യൻ സംസാരിക്കുന്നു

കൊച്ചി : വിശ്വാസ്യതയും നിയമ പരിരക്ഷയും ഉറപ്പാക്കാനായി റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ ചട്ടപ്രകാരമുള്ള റെറ രജിസ്ട്രേഷൻ ചെയ്തിരിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ - ററ) ചെയർമാൻ ശ്രീ. പി. എച്ച്. കുര്യൻ. വെള്ളിയാഴ്ച എറണാകുളം ക്രൗൺ പ്ലാസയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി വിവിധ ജില്ലകളിലെ പ്രോമോട്ടർമാരെ വിളിച്ചു ചേർത്ത യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം പറഞ്ഞത്. റെറ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെ പ്രൊജക്ടുകൾ ഏതെങ്കിലും രീതിയിൽ വില്പനയ്ക്കായി പരസ്യം ചെയ്യുന്നത് ചട്ടലംഘനമാണെന്നും അത്തരം കാര്യങ്ങൾ പിഴയീടാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതോറിറ്റി അംഗങ്ങളായ ശ്രീമതി അഡ്വ. പ്രീത പി. മേനോന്‍, ശ്രീ. എം. പി. മാത്യൂസ്, സെക്രട്ടറി ശ്രീമതി വൈ. ഷീബ റാണി എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.

date