Skip to main content

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം  തള്ളുന്നവര്‍ക്കെതിരെ നടപടി ശക്തം

 

ബുധനാഴ്ച രജിസ്റ്റര്‍ ചെയ്തത് ഏഴ് കേസുകള്‍

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച(മെയ് 18) മാത്രം ജില്ലയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കീഴില്‍ വരുന്ന സ്റ്റേഷനുകളിലായി അഞ്ചു കേസുകളും ആലുവ എസ്.പിക്ക് കീഴില്‍ റൂറല്‍ ജില്ലാ പരിധിയിലെ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു.

പൊതുജന ആരോഗ്യത്തിന് ഹാനികരവും പകര്‍ച്ചവ്യാധി പടരുന്നതിന് കാരണവുമായി മാലിന്യങ്ങള്‍ പൊതുവിടങ്ങളില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് പരിധിയിലെ മരട് പോലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രണ്ട് കേസുകളും, അമ്പലമേട്, കളമശ്ശേരി, തോപ്പുംപടി പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് വീതം കേസുകളും രജിസ്റ്റര്‍ ചെയ്തു.

റൂറല്‍ പരിധിയില്‍ പെരുമ്പാവൂര്‍,  പിറവം പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് വീതം കേസുകളും രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പൊതുവിടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും.

date