Skip to main content

യുവജന കമ്മീഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.

കേരള സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് അനുവദനീയമായ നിരക്കിൽ ശമ്പളം നൽകുന്നതാണ്. നിശ്ചിത യോഗ്യത ഉള്ളവർ 28ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യരായവരെ ജൂൺ ഒന്നിന് രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കുന്നതാണ്. യോഗ്യത : പത്താം ക്ലാസ്/ തത്തുല്യ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്.

date