Skip to main content

എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം

ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം (0484- 2575370, 8547005097), ചെങ്ങന്നൂർ (0479-2454125 , 8547005032), അടൂർ (04734- 230640, 8547005100) കരുനാഗപ്പള്ളി (0476- 2665935, 8547005036) കല്ലുപാറ (0469-2678983, 8547005034 ) ചേർത്തല (0478-2553416, 8547005038 ) ആറ്റിങ്ങൽ (0470 26 27 400, 8547005037, പൂഞ്ഞാർ (95624017 37, 8547050 35 ) കൊട്ടാരക്കര (0474- 2458764, 8547005039) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2023 - 24 അധ്യയന വർഷത്തിൽ എൻ ആർ ഐ സീറ്റുകളിലേക്ക് ഓൺ ലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www. Ihrdonline.Org/ihrdnri എന്ന വെബ് സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രൊസ്പെക്ട്സ് പ്രകാരം) ഓൺലൈനായി സമർപ്പിക്കാം. 2023 മെയ് 23 മുതൽ  ജൂൺ 15  വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഓരോ കോളേജിലേയും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ / ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം.

date