Skip to main content

പൊന്നമ്മക്ക് പ്രളയ ദുരിതാശ്വാസത്തിന് അനുകൂല തീരുമാനം; അദാലത്തില്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് മടക്കം

 

2019 ലെ തോരാത പെയ്ത മഴയില്‍ വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ സ്വദേശി പ്ലാമൂട്ടില്‍ പൊന്നമ്മയ്ക്ക് (73) നഷ്ടമായത് സ്വന്തം വീടും 1.78 ഏക്കര്‍ സ്ഥലവുമാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്നു. പൊട്ടി വന്ന ഉരുള്‍ കൃഷിഭൂമി വീണ്ടെടുക്കാനാവത്ത വിധം നശിപ്പിച്ചു.  അപകട ഭീഷണിയുള്ള സ്ഥലമായതിനാല്‍ പൊന്നമ്മയെ മാറ്റിപാര്‍പ്പിച്ചു. നഷ്ട പരിഹാരത്തുകയായി സര്‍ക്കാര്‍ 10 ലക്ഷം രൂപക്ക്  അനുമതി നല്‍കി. വീടിന്റെ നഷ്ടപരിഹാരത്തുക നാല് ലക്ഷം രൂപ സര്‍ക്കാര്‍ അടിയന്തരമായി നല്‍കിയെങ്കിലും, സ്ഥലത്തിന്റെ നഷ്ടപരിഹാരം സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോയി. പീരുമേട് താലൂക്ക് പരാതി പരിഹാര അദാലത്തില്‍ പരാതിയുമായെത്തിയ പൊന്നമ്മക്ക് വിഷയം മന്ത്രിസഭ പരിഗണിച്ച് ആശ്വാസകരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. വിധവയായ പൊന്നമ്മ ഒറ്റക്കാണ് താമസിക്കുന്നത്. അദാലത്തിലെ അനുകൂല നിലപാടില്‍ സന്തോഷമുണ്ടെന്നും പൊന്നമ്മ പ്രതികരിച്ചു.
 

date