Skip to main content

ഓട്ടിസം ബാധിച്ച കുട്ടിക്ക് കരുതലിന്റെ കൈതാങ്;   കുടിവെള്ളം എത്തിക്കാന്‍ സത്വര നടപടി

പെരുവന്താനം പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒട്ടലാങ്കല്‍ ജോമോന്‍ ജേക്കബിന് ഏറെ നാളായുള്ള കുടിവെള്ള പ്രശ്നത്തിന് സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ഓട്ടിസം ബാധിച്ച മകളും പ്രായമായ മാതാപിതാക്കളും കുടിവെള്ളം പ്രശ്നത്തില്‍ പ്രതിസന്ധിയിലായതോടെയാണ് ജോമോന്‍ അദാലത്ത് നഗരിയില്‍ എത്തിയത്. ഏകദേശം അര കിലോമീറ്റര്‍ സഞ്ചരിച്ച് വെള്ളം ചുമന്നു കൊണ്ടുവരേണ്ട അവസ്ഥയാണ് ഈ കുടുംബത്തിനുള്ളത്. അതീവ താത്പര്യത്തോടെ പ്രശ്‌നം കേട്ട മന്ത്രി റോഷി അഗസ്റ്റിന്‍ ഓട്ടിസം ബാധിച്ച കുട്ടിയുള്ള വീട് എന്ന പരിഗണന നല്‍കി വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. ലൈന്‍ വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജല ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാമെന്നും അധികൃതരും ഉറപ്പുനല്‍കി.
 

date