Skip to main content

മാത്യുവിന് ഭൂമി ലഭിക്കും; അദാലത്തില്‍ മാത്യുവിന്റെ പരാതിക്ക് പരിഹാരം

വാഗമണ്‍ പുള്ളിക്കാനം സ്വദേശി  നെല്ലിയാംകുന്നേല്‍ എന്‍. ടി. മാത്യുവിന് (81)  39 വര്‍ഷത്തെ പരാതിക്ക് പരിഹാരമായി. 1984 ല്‍ സര്‍ക്കാര്‍ മിച്ചഭൂമി അനുവദിച്ച് പട്ടയം നല്‍കിയെങ്കിലും സ്ഥലം അളന്ന് തിരിച്ച് കിട്ടിയില്ലെന്നായിരുന്നു മാത്യുവിന്റെ പരാതി. മന്ത്രി  വി.എന്‍ വാസവന്റെയും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിന്റെയും മുന്നിലെത്തിയ പരാതിയില്‍  തഹസില്‍ദാരോട് രേഖകള്‍ പരിശോധിച്ച് ഭൂമി അളന്ന് തിരിച്ച് നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. അദാലത്തിലെ കളക്ടറുടെ അനുകൂല നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ചാണ് എന്‍.ടി മാത്യു മടങ്ങിയത്.
 

 

date