Skip to main content

ജില്ലാ മിഷൻ കോർഡിനേറ്റർ നിയമനം

ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ജില്ലാ മിഷൻ കോർഡിനേറ്റർമാരെ അന്യത്രസേവന (ഡെപ്യൂട്ടേഷൻ) വ്യവസ്ഥയിൽ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പ്രത്യേക താത്പര്യവും കഴിവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ എൻ.ഒ.സി സഹിതം മെയ് 31ന് വൈകീട്ട് മൂന്നിനകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

date