Skip to main content

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ല: ഹെവൻ ഡെസ്റ്റിറ്റിയൂട്ട് ഹോമിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ലാതെയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിച്ചിരുന്ന പെരുവള്ളൂർ കാടപ്പടിയിലെ ഹെവൻ ഡെസ്റ്റിറ്റിയൂട്ട് ഹോമിലെ താമസക്കാരെ ഗവ. വൃദ്ധമന്ദിരം തവനൂർ, സൽവ കെയർ ഹോം പാണ്ടിക്കാട്  എന്നീ സ്ഥാപനങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ജില്ലാ കളക്ടറുടെയും നിർദേശത്തെ തുടർന്നാണ് സ്ഥാപനത്തിലുണ്ടായിരുന്ന 15 പേരെ മാറ്റിത്താമസിപ്പിച്ചത്. ഒമ്പത് പേരെ ഗവ. വൃദ്ധമന്ദിരത്തിലേക്കും ആറ് പേരെ സൽവ കെയർ ഹോമിലേക്കുമാണ് മാറ്റിയത്. ജില്ലാ സാമൂഹിക നീതി ഓഫീസർ ജോസഫ് റിബല്ലോ, സാമൂഹ്യനീതി ഓഫീസിലെ അബ്ദുൽ  സഹീർ, അബൂബക്കർ, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ്, പി.കെ ഷൈലജ, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തേഞ്ഞിപ്പലം എസ്.ഐ എന്നിവരുടെ സാന്നിധ്യത്തിലാണ്  സ്ഥാപനത്തിലുണ്ടായവരെ മാറ്റിത്താമസിപ്പിച്ചത്. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരശേഖരണം നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

date