Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിന്റെ 2022-23 അധ്യയന വർഷത്തെ കോളജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ അടങ്ങിയ കവറിന് മുകളിൽ '2022-23 വർഷത്തെ കോളജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്നെഴുതി പ്രിൻസിപ്പൽ, സി.എച്ച്.എം.കെ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ് താനൂർ, കെ.പുരം പി.ഒ, മലപ്പുറം ജില്ല, 676307 എന്ന വിലാസത്തിൽ മെയ് 22ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിക്കത്തക്ക വിധം തപാൽ മാർഗമോ നേരിട്ടോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് പ്രവർത്തന സമയങ്ങളിൽ കോളജ് ഓഫീസിൽ നിന്ന് ലഭ്യമാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date