Skip to main content

കെ സ്റ്റോർ കോട്ടക്കൽ വില്ലൂരിൽ പ്രവർത്തനമാരംഭിച്ചു

 

 

റേഷൻ കടകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള കെ സ്റ്റോർ പദ്ധതിക്ക് കോട്ടക്കൽ നഗരസഭയിലെ വില്ലൂരിൽ തുടക്കം. റേഷൻ ഇനങ്ങൾ കൂടാതെ സപ്ലൈകോ, ശബരി ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, അക്ഷയ-ബാങ്കിംഗ് സേവനങ്ങൾ എന്നിവ റേഷൻ കടകൾ വഴി ലഭ്യമാക്കുന്നതാണ് പദ്ധതി. കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്റ ഷെബീർ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ പി.പി ഉമ്മർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.

date