Skip to main content

ദുരന്തമുഖത്ത് കൈത്താങ്ങാവാൻ കാടിന്റെ മക്കളും

നിലമ്പൂർ മേഖലയിലെ 101 ഗോത്രവിഭാഗക്കാരാണ് 'ആപ്തമിത്ര' സന്നദ്ധ സേനയുടെ ഭാഗമായത്. ദുരന്തമുണ്ടായാൽ പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്താണ് ഗോത്ര വിഭാഗക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചത്. പുഞ്ചക്കൊല്ലി, മാഞ്ചീരി, ആളക്കൽ, മുണ്ടക്കടവ്, നെടുങ്കയം തുടങ്ങി പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള കോളനികളിൽ നിന്നുള്ളവരാണ് പരിശീലനം നേടിയവരിലുള്ളത്.
2018-19 പ്രളയത്തിൽ കോളനികളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും സന്നദ്ധ പ്രവർത്തനത്തിനും ഏറെ പ്രയാസം നേരിട്ടിരുന്നു. ഇതാണ് ഗോത്രവിഭാഗക്കാർക്ക് പരിശീലനം നൽകാൻ  കാരണം. 10 കിലോമീറ്റർ ദൂരം നടന്ന് എത്തേണ്ട പ്രദേശത്തുള്ളവരും പരിശീലനം നേടിയവരിലുണ്ട്. നിലമ്പൂർ കെ.എഫ്.ആർ.എ, ഫയർ സ്റ്റേഷൻ എന്നിവടങ്ങളിലായിരുന്നു പരിശീലനം. 12 ദിവസങ്ങളിലായി പകൽ സമയത്തായിരുന്നു പരിശീലനം. വന്യമൃഗ ശല്യം മൂലം തിരിച്ചുപോക്ക് ബുദ്ധിമുട്ടായതിനാൽ പരിശീലന സമയത്ത് താമസ സൗകര്യവും നൽകിയിരുന്നു. സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ഗോത്രവിഭാഗക്കാർക്ക് പരിശീലനം നൽകിയിട്ടുള്ളത്

date