Skip to main content

തീരദേശ പരിപാലന പ്ലാന്‍: പബ്ലിക് ഹിയറിങ് ജൂണ്‍ 14 ന്

 

2019 ലെ വി‍ജ്ഞാപന പ്രകാരം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേല്‍ ജില്ലയില്‍ നിന്നുള്ള പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നു. ജൂണ്‍ 14 ന് രാവിലെ 10.30 ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചാണ് ഹിയറിങ് നടക്കുക. ജില്ലയില്‍ പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി എന്നീ നഗരസഭകളും വാഴക്കാട്, വാഴയൂര്‍, ചേലേമ്പ്ര, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍, താനാളൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, കാലടി, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പ്ലാനിന്റെ കരട് coastal.keltron.orgkeralaczma.gov.in എന്നീ വെബ്സൈറ്റുകളിലും ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസുകളിലും പ്ലാനില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളിലും എന്‍.സി.ഇ.എസ്.എസ് ആക്കുളം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി ലഭിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും Kezmasandtd@gmail.com  എന്ന ഇമെയില്‍ വഴിയോ coastal.keltron.org എന്ന വെബ്സൈറ്റിലെ ഗ്രീവന്‍സസ് മെനു മുഖേനയോ സമര്‍പ്പിക്കാം. പബ്ലിക് ഹിയറിങ് സമയത്ത് നേരിട്ടോ രേഖാമൂലമോ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും.

date