Skip to main content

കുടിശ്ശിക അടക്കണം

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കൈവശത്തിലുള്ളതും കാക്കഞ്ചേരി കിന്‍ഫ്ര നിയോ സ്പേസില്‍ സ്ഥിതി ചെയ്യുന്നതുമായ 4000 സ്ക്വയർ ഫീറ്റ്  ഓഫീസ് സ്പേസ് വാടകയ്ക്ക് എടുത്ത 13 സംരംഭകർ ജില്ലാ പഞ്ചായത്തിന് ഒടുക്കാനുള്ള വാടക, കോമണ്‍ ഫെസിലിറ്റി ചാർജ്ജ്, നികുതി, പലിശ, പിഴ പലിശ ഉള്‍പ്പടെയുള്ള കുടിശ്ശികകള്‍ മെയ് 31 നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അടച്ചുതീർക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. സംരംഭവുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ജില്ലാ പഞ്ചായത്തുമായി കരാറില്‍ ഏർപ്പെട്ട് സ്ഥാപനം പ്രവർത്തിപ്പിക്കണം. അല്ലാത്ത പക്ഷം കുടിശ്ശികകള്‍ പിരിച്ചെടുക്കുന്നതിന് പ്രൊസിക്യൂഷൻ / റവന്യു റിക്കവറി അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ഓഫീസ് സ്പേസ് പുനർലേലം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date