Skip to main content

പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ നിയമനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിന്റെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ എന്നീ തസ്തികയിൽ 50 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പഠിച്ചവർക്കും ആയുർവേദം, പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ സമർപ്പിക്കണം. അപേക്ഷ നൽകുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസ് തിരഞ്ഞെടുക്കണം. മെയ് 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ ബന്ധപ്പെടാം.
 

date