Skip to main content
 സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ  മ്യൂസിക് മിസ്റ്ററി അരങ്ങേറിയപ്പോൾ

കീ ബോർഡിൽ മായാജാലം തീർത്ത് സ്റ്റീഫൻ ദേവസി

 

കോട്ടയം: കീബോർഡിൽ മായാജാലം തീർത്ത് സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡ്. എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ നിറഞ്ഞ സദസാണ് കീ ബോർഡ് മാന്ത്രികനെ വരവേറ്റത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് പാട്ടുകളും, ഇൻസ്ട്രമെന്റൽ ഫ്യൂഷനും എല്ലാം ഒത്തിണങ്ങിയ പരിപാടി കാണികളെ ഹരം കൊള്ളിച്ചു. കരഘോഷങ്ങളും ചുവടുകളും ആർപ്പുവിളികളുമായി സദസ് ഉണർന്നതോടെ പരിപാടി കളറായി.

date