Skip to main content
തെങ്ങ് കയറ്റ പരിശീലനം  നൽകി

തെങ്ങ് കയറ്റ പരിശീലനം  നൽകി

 

അരിക്കുളം ഗ്രാമപഞ്ചായത്തിൽ  സ്ത്രീകൾക്കായ് തെങ്ങുകയറ്റ പരിശീലനം  സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കിലയുടെയും  നേതൃത്വത്തിൽ 
നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ വി നജീഷ് കുമാർ അധ്യക്ഷത വഹിച്ചു.

അഞ്ചാം വാർഡിൽ ഗായത്രി മുക്കിൽ നടന്ന  പരിപാടിയിൽ ട്രെയിനർ ഷിജ മാവട്ട്  പരിശീലനം നൽകി. സ്ത്രീ ശാക്തീകരണം ജില്ലാ കോഡിനേറ്റർ ദീപ, എഡിഎസ് സെക്രട്ടറി നിഷ പി എന്നിവർ സംസാരിച്ചു.

date