Skip to main content

മേപ്പയില്‍ സംസ്‌കൃതം സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം  മുഖ്യമന്ത്രി നിര്‍വ്വഹിക്കും

 

വടകര മേപ്പയില്‍ ഗവ.സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 23 ന് നടക്കും. രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ.കെ രമ എംഎല്‍എ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.  കിഫ്ബി പദ്ധതിയില്‍ ഒരു കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നത്.

date