Skip to main content

കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം നാളെ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള കോവൂരിലെ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം നാളെ (മെയ് 23) വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. കോർപറേഷൻ 1.43 ഏക്കറിൽ 15 കോടി രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമിച്ചത്‌.   

രണ്ടു മനോഹരമായ ലോബികളാണ് ഓഡിറ്റോറിയത്തിന്റെ പ്രധാന ആകർഷണം. ഇരുനിലകളിലായി 27000 ചതുരശ്ര അടിയാണ് കെട്ടിടം.  ഡൈനിങ് ഹാൾ, ഓഫീസ്, ഗ്രീൻ റൂം, അടുക്കള, ശുചിമുറി എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. 300 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇവിടെ ചെറിയൊരു സ്റ്റേജുമുണ്ട്.  ഒന്നാം നിലയിലെ എയർ കണ്ടീഷൻ ഓഡിറ്റോറിയത്തിൽ 420 പേർക്ക് ഇരിക്കാം. സ്റ്റേജ്, ഗ്രീൻ റൂമുകൾ (ആൺ/ പെൺ പ്രത്യേകം), ശുചിമുറികൾ, പ്രധാന ലോബി എന്നിവയാണിവിടെ.  70 കാറുകൾക്കും അഞ്ച്‌ ബസ്സിനും 200  ബൈക്കുകൾക്കും ഒരേസമയം പാർക്കിങ് സൗകര്യമുണ്ട്. പൊതുജനങ്ങളുടെ സൗകര്യാർത്ഥം രണ്ടു നിലകൾ ഒരുമിച്ചും ഒരു നില മാത്രമായും നൽകും.

date