Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഇന്ന് (മെയ് 23) സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയാണ് സിറ്റിംഗ്. വാമനപുരം ബ്ലോക്ക് പരിധിയിലുള്ള കല്ലറ, മാണിക്കൽ, നന്ദിയോട്, നെല്ലനാട്, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ, വാനമപുരം ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.

date