Skip to main content

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ക്ലർക്ക്: തീയതി നീട്ടി

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെ.ഡി.ആർ.ബി) യിൽ ഒഴിവുള്ള 35600-75400 രൂപ ശമ്പള സ്കെയിലിലുള്ള ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 27 വരെ നീട്ടി.  താൽപ്പര്യമുള്ള കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 2272/2023

date