Skip to main content

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കമ്മീഷൻ തെളിവെടുപ്പ്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ മേയ് 25നു രാവിലെ 11ന് എറണാകുളം കാക്കനാടുള്ള കേരള ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ തളിവെടുപ്പ് നടത്തും. മുന്നാക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ ക്രിസ്ത്യാനി സഭ സമർപ്പിച്ച നിവേദനത്തിന്മേൽ അന്ന് തെളിവെടുപ്പ് നടത്തും.  ഈ വിഷയവുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സംഘടനകൾക്കും യോഗത്തിൽ പങ്കെടുത്ത് തെളിവുകൾ ഹാജരാക്കാവുന്നതാണെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 0471-2325573, 9447118958.

date