Skip to main content

അങ്കണവാടി വർക്കർ/ഹെൽപ്പർ

വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരാവണം. 

പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ 27ന് വൈകീട്ട് 5 മണി വരെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, വെള്ളാങ്ങല്ലൂർ പി ഒ, പിൻ: 680662 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. ഫോൺ: 0480-2865916.

date