Skip to main content

സീനത്തിന് ആശ്വാസം; പണം ലഭിക്കും

ആധാരമെഴുത്ത് ക്ഷേമനിധിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാകാതിരുന്ന സീനത്തിന് ആശ്വാസം. കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്തിൽ സീനത്തിന്റെ പരാതി പരിഗണിച്ച റവന്യൂ മന്ത്രി കെ. രാജൻ സാങ്കേതിക പിഴവിനാൽ പണം കിട്ടാത്ത കേസുകൾ ഉണ്ടെന്നും അത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും രജിസ്ട്രേഷൻ വകുപ്പ് സെക്രട്ടറി ആൻഡ് ജോയിന്റ് ഐജിക്ക് നിർദേശം നൽകി.

ക്ഷേമനിധി അംഗങ്ങൾ ലഭ്യമാക്കിയ ബാങ്ക് രേഖകളിൽ വന്നി തെറ്റുകളും ചില ബാങ്കുകളുടെ ലയനത്തെ തുടർന്ന് ഐ എഫ് എസ് സി കോഡിൽ വന്ന മാറ്റങ്ങളും കാരണമാണ് പലർക്കും തുക ലഭിക്കാതെ വന്നത്. ഇവ പരിഹരിച്ച് സീനത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് അദാലത്തിൽ അറിയിച്ചു.

date