Skip to main content

അതിഥി അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളേജില്‍ മലയാളം, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്  വിഷയങ്ങളിലായി അതിഥി അധ്യാപകരെ നിയമിക്കുന്നു.   മലയാളം വിഭാഗത്തില്‍ മെയ് 25 രാവിലെ 10 മണി, ജ്യോഗ്രഫി വിഭാഗത്തില്‍ 26 ന് രാവിലെ 10 മണി, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ 26 ന് ഉച്ചയ്ക്ക്  2 മണി, കൊമേഴ്സ് വിഭാഗത്തില്‍ 29 ന് രാവിലെ 10 മണി എന്നിങ്ങനെ കോളേജ് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.   കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 % മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും വിരമിച്ചവരേയും പരിഗണിക്കും. ഫോണ്‍- 04931-260332.

 

മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, സുവോളജി, ബോട്ടണി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ (എച്ച്.എസ്.എസ്.ടി ജൂനിയര്‍) നിയമിക്കുന്നു. മെയ് 25ന് രാവിലെ പത്ത് മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0483 2762244.

 

ചുള്ളിക്കോട് ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മെയ് 30ന് രാവിലെ 9.30ന് കണക്ക്, ഇംഗ്ലീഷ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലേക്കും അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്കും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം സ്‌കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0483 2757030.

date