Skip to main content

കായിക താരങ്ങളുടെ വിവരങ്ങൾ നല്‍കണം

ജൂൺ ഒമ്പത് മുതൽ 12 വരെ ഭുവനേശ്വറിൽ നടക്കുന്ന ട്രൈബൽ വിഭാഗക്കാർക്കായുള്ള നാഷണൽ ഗെയിംസിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലയിലെ വിവിധ കോളേജ്/ സ്കൂളുകളില്‍ പഠിക്കുന്ന ട്രൈബല്‍ വിഭാഗത്തില്‍ പെട്ട കായിക താരങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആവശ്യപ്പെട്ടു. ആർച്ചറി, അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ഹോക്കി, കബഡി, ഖോ ഖോ, റഗ്ബി, സിമ്മ്വിംഗ്, വോളിബോൾ, യോഗാസന എന്നീ കായിക ഇനങ്ങളിലുള്ള 10 വയസ്സിന് മുകളിൽ പ്രായമുള്ള ട്രൈബൽ വിഭാഗം  കുട്ടികളുടെ പേര്, വയസ്സ്, കായിക ഇനം, ഫോൺ നമ്പർ, ആധാർ നമ്പർ, സ്‌കൂൾ/ കോളേജ്, ഹോസ്റ്റൽ എന്നീ വിവരങ്ങളാണ് അറിയിക്കേണ്ടത്. സെക്രട്ടറി, മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം-676505 എന്ന വിലാസത്തിലോ, scmalappuram@gmail.com എന്ന ഇമെയിൽ വിലാസത്തിലോ മെയ് 27ന് മുമ്പായി വിവരങ്ങൾ ലഭ്യമാക്കണം. ഫോൺ: 9495243423, 04832734701.

date