Skip to main content

വെറ്ററിനറി സർജൻ വാക് ഇന്‍ ഇന്റര്‍വ്യൂ  

മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം   ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ, തിരൂർ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർജൻമാരെ   കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് ബിരുദവും വെറ്ററിനറി കൗൺസില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബുധനാഴ്ച (‍മെയ് 24) ‌രാവിലെ 10.30 ന്  ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734917.

date