Skip to main content

നവോദയ സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ഊരകം ജവഹർ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വർഷത്തിൽ പതിനൊന്നാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നല്‍കുന്നു. ജൂലായ് 22 ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.  www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 31 ന് മുമ്പ് സമര്‍പ്പിക്കണം. 2022-23 സെഷനില്‍ നവോദയ വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പഠിച്ച വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നല്‍കുന്നത്. അപേക്ഷകര്‍ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2022-23 ല്‍ പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0494 2450350 എന്ന നമ്പറില്‍ ലഭിക്കും.

 

date