Skip to main content

ഓംബുഡ്സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ മെയ് 25ന് സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെയാണ് സിറ്റിംഗ്. നെടുമങ്ങാട് ബ്ലോക്ക് പരിധിയിലുള്ള ആനാട്, അരുവിക്കര, കരകുളം, പനവൂർ, വെമ്പായം ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.

date