Skip to main content

നെടുമ്പാശ്ശേരിയിൽ 1542 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി

 

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ രണ്ട് ടീമുകൾ സംയുക്തമായി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ  വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കിൻ്റെ വൻ ശേഖരം പിടിച്ചെടുത്തു. കാരക്കാട്ടുകുന്നിൽ ( 16 ആം വാർഡ് ) ജെ. ബി ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിൽ നിന്നാണ്  1542 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് 25,000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ പ്ലേറ്റ് (615 കിലോഗ്രം), ക്യാരി ബാഗുകൾ (848 കിലോഗ്രാം), പേപ്പർ കപ്പുകൾ (79 കിലോഗ്രാം) എന്നിവയാണ് പിടിച്ചെടുത്തത്.

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർമാരായ എസ്.ജയകൃഷ്ണൻ, വി.എം അജിത് കുമാർ, സംഘാംഗങ്ങളായ എം.ഡി ദേവരാജൻ, സി.കെ മോഹനൻ, എൽദോസ് സണ്ണി, എ.പി ഗോപി എന്നിവരും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി ജെസി, അസി.സെക്രട്ടറി പി.എസ് സുനിൽ, ആർ.എസ് നന്ദു എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ സമീപ പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു

date