Skip to main content

സംസ്ഥാന സർക്കാർ രണ്ടാം വാർഷികം:  കലാജാഥ പര്യടനം നടത്തി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാജാഥ ജില്ലയിൽ പര്യടനം നടത്തി. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ  ജനങ്ങളിലേക്ക് എത്തിക്കുന്ന സ്‌കിറ്റുകൾ, ഗാനങ്ങൾ തുടങ്ങിയ കലാപരിപാടികളാണ് കലാജാഥയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക് എന്നതാണ് കലാജാഥയുടെ ആശയം.
കണ്ണൂർ കാൽടെക്‌സ് ജംഗ്ഷനിൽ കെ എസ് ആർ ടി സി സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകിയ കലാജാഥക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം ൽ എ ആശംസയേകി. ഗായകരോടൊപ്പം പാടിയാണ് അദ്ദേഹം ജാഥ സ്വീകരണത്തിൽ സജീവമായത്. ചക്കരക്കൽ ടാക്‌സി സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ, അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ എന്നിവർ ആശംസകൾ നേർന്നു.
കൊച്ചിൻ കലാഭവൻ കലാകാരന്മാർ ആയ രാജേഷ് കലാഭവൻ, രാജീവ് കുമാർ, അജിത് കോഴിക്കോട്, ഇസഹാക്ക് കാസർകോഡ്, ഷഫീഖ് കോയ എന്നിവരാണ് പരിപാടികൾ അവതരിപ്പിച്ചത്. പയ്യന്നൂർ മണ്ഡലം തീരസദസ്സ് വേദിയിൽ നിന്നാരംഭിച്ച കലാജാഥ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി. എഡിറ്റർ പി പി വിനീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. പഴയങ്ങാടി ബസ് സ്റ്റാൻഡ്, തളിപ്പറമ്പ് ടാക്‌സിസ്റ്റാൻഡ്, പുതിയതെരു, കൂത്തുപറമ്പ് ബസ്റ്റാന്റ് എന്നിവിടങ്ങളിലും പര്യടനം നടത്തി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു

date