Skip to main content

കണ്ണൂര്‍ അറിയ്പ്പുകള്‍ 23-05-2023

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്

എം ബി ബി എസ് വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞു; അന്വേഷിക്കാന്‍ നിര്‍ദേശം

എം ബി ബി എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞുവച്ച സംഭവത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയോട് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കായി നടന്ന സിറ്റിംഗിലാണ് നടപടി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷം എം ബി ബി എസ് പഠിക്കുന്ന കാസര്‍കോട് ബല്ല സ്വദേശിക്കാണ്  രണ്ട് ഗഡുക്കളിലായി 10 ലക്ഷം രൂപ ലഭിച്ചതിനു ശേഷം സ്‌കോളര്‍ഷിപ്പ് മുടങ്ങിയത്. സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ എം ബി ബി എസ് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 90 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയില്‍ നിന്നാണ് തുക നല്‍കിയിരുന്നത്. വിദ്യാർത്ഥിയുടെ  മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ വേര്‍പിരിഞ്ഞവരാണ്.  അമ്മയാണ് കുട്ടിയെ സംരക്ഷിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവ്  ഉയര്‍ന്ന സാമ്പത്തിക നിലയിലാണെന്നും അതിനാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലെന്നും  കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് തടഞ്ഞത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 15 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ശേഷിക്കുന്നവ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. എ ഡി എം കെ കെ ദിവാകരന്‍ സിറ്റിംഗില്‍ പങ്കെടുത്തു.  

വനിതാ കമ്മീഷൻ അദാലത്ത് 25ന്

സംസ്ഥാന വനിതാ കമ്മിഷൻ അദാലത്ത് മെയ് 25ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

അഡ്‌ഹോക് അസി. പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ അക്കാദമിക് വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 10 മണിക്ക് എത്തിച്ചേരുക. വെബ്‌സൈറ്റ് www.gcek.ac.in

സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കണം

സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാ വാഹന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തതിനുശേഷം മെയ് 31 ന് മുന്‍പായി ബന്ധപ്പെട്ട ആര്‍ ടി ഒ ഗ്രൗണ്ടില്‍ പരിശോധനക്ക് ഹാജരാക്കി ചെക്കിഡ് സ്ലിപ്പ് കൈപ്പറ്റേണ്ടതാണ്. അല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിശോധനക്ക് ഹാജരാകാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍ 0497 2700566 

 സ്‌കൂള്‍ ബസ്സുകളുടെ ക്ഷമത പരിശോധന 

മെയ് 25 മുതല്‍

സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധന  ഇരിട്ടി   സബ് ആര്‍ ടി ഒ ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 25, 26, 27, 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ കീഴൂര്‍ വാഹന പരിശോധന സ്ഥലത്ത് നടത്തും. ഇരിട്ടി സബ് ആര്‍ ടി ഒ  ഓഫീസിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസുകളും താഴെകൊടുത്ത രജിസ്‌ട്രേഷന്‍ നമ്പറിന് അനുസൃതമായ തീയതിയില്‍ ഹാജരാകണം.
മെയ് 25ന് നമ്പര്‍ 1 മുതല്‍ 2000 വരെ, മെയ് 26ന് നമ്പര്‍ 2001 മുതല്‍ 4000 വരെ, മെയ് 27ന് നമ്പര്‍ 4001 മുതല്‍ 6000 വരെ, മെയ് 29 നമ്പര്‍ 6001 മുതല്‍ 8000 വരെ, മെയ് 30ന് നമ്പര്‍ 8001 മുതല്‍ 9999 വരെ. പരിശോധനപൂര്‍ത്തിയായ വാഹനത്തിന് പരിശോധ ബാഡ്ജ് നല്‍കും.അത് വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ ഒട്ടിക്കണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിന്‍ വന്ന വാഹനങ്ങള്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. ഈ വാഹനങ്ങളുടെ പരിശോധന സ്റ്റിക്കര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം ആര്‍ ടി ഒ ഓഫീസില്‍ എത്തിയാല്‍ ലഭിക്കും. ഫോണ്‍. 0490 2490001

അതിഥി അധ്യാപക നിയമനങ്ങൾ

കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നെറ്റ് /പി എച്ച് ഡി യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0497 2746175

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളുടെ അഭിമുഖം മെയ് 29നും കൊമേഴ്സ് വിഷയത്തിന്റെ അഭിമുഖം മെയ് 30നുമാണ് നടക്കുക. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അതത് തീയതികളില്‍ രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരേയും പരിഗണിക്കും. ഇ-മെയില്‍: govtcollegepnr@gmail.com. ഫോണ്‍: 04985 295440, 8304816712.

പി എം കിസാന്‍ പദ്ധതി: മെയ് 31ന് മുമ്പായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ മെയ് 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മെയ് 25, 26, 27 തീയതികളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ നടക്കും. കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി അടുത്തുള്ള പോസ്റ്റോഫീസില്‍ എത്തണം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ വൈ സി നിര്‍ബന്ധമാക്കിയതിനാല്‍ ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവ കേന്ദ്രങ്ങള്‍ വഴിയോ കേന്ദ്ര സര്‍ക്കാറിന്റെ ആൻഡ്രോയിഡ്  ആപ്ലിക്കേഷന്‍ വഴിയോ ഇ-കെ വൈ സി പൂര്‍ത്തിയാക്കണം. മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് നടക്കുന്നുണ്ട്. കൂടാതെ റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലിലുള്ള പി എം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ/ പൊതു സേവന കേന്ദ്രങ്ങള്‍ വഴിയോ അടിയന്തരമായി ചേര്‍ക്കണം. ReLIS പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ ഇല്ലാത്തവര്‍, നല്‍കാന്‍ സാധിക്കാത്തവര്‍, ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ എന്നിവര്‍ 2018- 19 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷിഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: ടോള്‍ഫ്രീ 1800 425 1661, 0471 2304022, 2964022.

കിലേ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരായ് വിദ്യാര്‍ഥികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ്കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നല്‍കുന്നു. യോഗ്യത ബിരുദം. kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. 7907099629, 0471 2479966, 2309012

കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും

ജില്ലാ ശിശുക്ഷമ സമിതിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും. കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഹാളില്‍ ജൂണ്‍ മൂന്നിന് രാവിലെ ഒമ്പതര മുതല്‍ 12.30 വരെ എസ് എസ് എല്‍ സി കുട്ടികള്‍ക്കും, ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ പ്ലസ് ടുക്കാര്‍ക്കുമാണ് ക്ലാസ്സ് നടക്കുക. ഫോണ്‍ 9995808041, 9656061031

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍  രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. സ്‌കില്‍ ഡെവലപ്‌മെന്റ് ഫാക്കല്‍റ്റി, അക്കൗണ്ടന്റ്, എച്ച് ആര്‍ സെക്ഷന്‍, ഓഫീസ് സെക്ഷന്‍, ഫാക്ടറി സെക്ഷന്‍, ക്ലര്‍ക്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍, പി എസ് സി ട്രെയിനര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രിഷ്യന്‍, ഇന്‍സ്ട്രക്ടര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍) മാര്‍ക്കറ്റിംഗ് മാനേജര്‍, കമ്മ്യൂണിക്കേഷന്‍ മാനേജര്‍(വര്‍ക്ക് ഫ്രം ഹോം), ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സി ആര്‍ ഇ, സെയില്‍സ്-മാര്‍ക്കറ്റിംഗ് ആന്‍ഡ് എ എം പി, ഡിസ്ട്രിബ്യൂഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍.
യോഗ്യത: പി.ജി, ഡിഗ്രി, എം ബി എ, എം കോം, എം എസ് ഡബ്യൂ, എം എ ഇംഗ്ലീഷ്, ബിടെക്ക് (സിവില്‍,
മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍), ഐ ടി ഐ (ആര്‍ എ സി/ എം എം വി വെല്‍ഡര്‍/റേഡിയോ  ആന്‍ഡ് എ എം പി, ടി വി), പ്ലസ് ടു, എസ് എസ് എല്‍ സി. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റേഷന്‍സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന്  പങ്കെടുക്കാം. ഫോണ്‍: 0497 -2707610, 6282942066

കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്‍ ജലവിതരണ പദ്ധതിയിലെ ഡിസ്ട്രിബ്യൂഷന്‍ മെയിനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മാണിക്യകാവ്, കണ്ണോത്തുംചാല്‍, കണ്ണൂക്കര, മേലെചൊവ്വ, താഴെചൊവ്വ എന്നീ പ്രദേശങ്ങളില്‍ മെയ് 24ന് ബുധനാഴ്ച  കുടിവെള്ളം വിതരണം മുടങ്ങും.

തേക്ക് തൈകള്‍ വില്പനക്ക്

കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ഉല്പാദിപ്പിച്ച തേക്ക്, ബാസ്‌ക്കറ്റഡ് തൈകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് 27 രൂപ നിരക്കില്‍ സ്റ്റോക്ക് തീരുന്നതുവരെ ഇവിടെ നിന്ന് തൈകള്‍ ലഭിക്കും. ഫോണ്‍. 8547602670, 8547602671, 9495620924, 9400403428, 0490 2300971

യുവ ഉത്സവ് 2023

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാതല യുവ ഉത്സവ് പ്രോഗ്രാം 2023 ജൂൺ 3 ശനിയാഴ്ച രാവിലെ 9.30 മുതൽ തലശ്ശേരി ഗവ. ബ്രണ്ണൻ  കോളേജിൽ നടത്തുന്നു.  15 മുതൽ 29 വയസ്സ് പ്രായമുള്ള കണ്ണൂർ സ്വദേശികൾക്ക് പ്രസംഗ മത്സരം, ജലഛായാ മത്സരം , കവിതാ രചന , നാടോടി നൃത്തം , മൊബൈൽ ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ പങ്കെടുക്കാം . മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും.  വിജയികൾക്ക് സംസ്ഥാനതല യുവ ഉത്സവിലും തുടർവിജയികൾക്ക് ദേശീയ യുവ ഉത്സവിലും  പങ്കെടുക്കുവാൻ അവസരം ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ ഒന്ന് . ഫോൺ :7736426247, 9633939185

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററും (എ ടി ഡി സി) രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റും സംയുക്തമായി നടത്തുന്ന ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. വിലാസം. അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റെയില്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ് 670142. ഫോണ്‍ 0460 2226110, 8301030362, 9995004269.

ടെണ്ടര്‍

കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലെ മൂന്ന് പഞ്ചായത്ത്, ഒരു മുന്‍സിപ്പാലിറ്റി എന്നിവയില്‍പ്പെടുന്ന 108 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എഡുക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 8ന് രാവിലെ 11.30 വരെ. ഫോണ്‍ 0490 2363090

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി ലൈനിൽ അറ്റകുറ്റ പണികൾ ഉള്ളതിനാൽ മെയ് 24  ബുധൻ രാവിലെ 9.30 മുതൽ പകൽ 12.30 വരെ
തോട്ടട ടൗൺ, ശ്രീനിവാസ്, ഫാഷൻ ടെക്ക്, ഇ എസ് ഐ  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ  മെയ് 24  ബുധൻ രാവിലെ 8 മുതൽ പകൽ 12   വരെ   കാനച്ചേരി ട്രാൻസ്ഫോമർ പരിധിയിലും പകൽ 12 മുതൽ വൈകീട്ട്  3വരെ കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.  

എച്ച് ടി  ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ  മെയ് 24  ബുധൻ രാവിലെ 7   മുതൽ ഉച്ച   2 വരെ മറിയം ടവർ , ചതുര കിണർ, ഐ എം ടി ,  വാരം, സി എച്ച് എം , എ ആർ കെ  -3, കെ എസ്‌ ഡിസ്റ്റിലറി ,കണ്ണൻചാൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ    വൈദ്യുതി മുടങ്ങും.  

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിൽ  മെയ് 24  ബുധൻ രാവിലെ 8 മണി  മുതൽ ഉച്ചയ്ക്ക് 2  മണി വരെ കാളീശ്വരം ട്രാൻസ്ഫോമറിലും പകൽ  12 മുതൽ വൈകീട്ട്  5 മണി വരെ ഹെൽത്ത് സെന്റർ കുണ്ടയ്യംകൊവ്വൽ   ട്രാൻസ്‌ഫോർമറിലും വൈദ്യൂതി  മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ് 24  ബുധൻ രാവിലെ 8 മുതൽ ഉച്ച 2  മണിവരെ  വെള്ളോറ ടൌൺ, വെള്ളോറ ടവർ, ചെക്കിക്കുണ്ട് എന്നിവിടങ്ങളിലും

പകൽ 12  മുതൽ വൈകീട്ട്  5  മണിവരെ കോയിപ്ര, താളിച്ചാൽ, കടവനാട് എന്നിവിടങ്ങളിലും വൈദ്യൂതി  മുടങ്ങും.

അഡഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അഡഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ അക്കാദമിക് വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 10 മണിക്ക് എത്തിച്ചേരുക. വെബ്‌സൈറ്റ് www.gcek.ac.in

സ്‌കൂള്‍ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25 മുതല്‍

സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധന ഇരി്ട്ടി സബ് ആര്‍ ടി ഒ ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 25, 26, 27, 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ കീഴൂര്‍ വാഹന പരിശോധന സ്ഥലത്ത് നടത്തും. ഇരിട്ടി സബ് ആര്‍ ടി ഒ  ഓഫീസിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസുകളും താഴെകൊടുത്ത രജിസ്‌ട്രേഷന്‍ നമ്പറിന് അനുസൃതമായ തീയതിയില്‍ ഹാജരാകണം.
മെയ് 25ന് നമ്പര്‍ 1 മുതല്‍ 2000 വരെ, മെയ് 26ന് നമ്പര്‍ 2001 മുതല്‍ 4000 വരെ, മെയ് 27ന് നമ്പര്‍ 4001 മുതല്‍ 6000 വരെ, മെയ് 29 നമ്പര്‍ 6001 മുതല്‍ 8000 വരെ, മെയ് 30ന് നമ്പര്‍ 8001 മുതല്‍ 9999 വരെ. പരിശോധനപൂര്‍ത്തിയായ വാഹനത്തിന് പരിശോധ ബാഡ്ജ് നല്‍കും.അത് വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ ഒട്ടിക്കണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിന്‍ വന്ന വാഹനങ്ങള്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. ഈ വാഹനങ്ങളുടെ പരിശോധന സ്റ്റിക്കര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം ആര്‍ ടി ഒ ഓഫീസില്‍ എത്തിയാല്‍ ലഭിക്കും. ഫോണ്‍. 0490 2490001

സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കണം

സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാ വാഹന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തതിനുശേഷം മെയ് 31 ന് മുന്‍പായി ബന്ധപ്പെട്ട ആര്‍ ടി ഒ ഗ്രൗണ്ടില്‍ പരിശോധനക്ക് ഹാജരാക്കി ചെക്കിഡ് സ്ലിപ്പ് കൈപ്പറ്റേണ്ടതാണ്. അല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിശോധനക്ക് ഹാജരാകാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍ 0497 2700566

അതിഥി അധ്യാപക നിയമനങ്ങൾ

കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നെറ്റ് /പി എച്ച് ഡി യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0497 2746175

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളുടെ അഭിമുഖം മെയ് 29നും കൊമേഴ്സ് വിഷയത്തിന്റെ അഭിമുഖം മെയ് 30നുമാണ് നടക്കുക. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അതത് തീയതികളില്‍ രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരേയും പരിഗണിക്കും. ഇ-മെയില്‍: govtcollegepnr@gmail.com. ഫോണ്‍: 04985 295440, 8304816712.

പി എം കിസാന്‍ പദ്ധതി: മെയ് 31ന് മുമ്പായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ മെയ് 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മെയ് 25, 26, 27 തീയതികളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ നടക്കും. കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി അടുത്തുള്ള പോസ്റ്റോഫീസില്‍ എത്തണം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ വൈ സി നിര്‍ബന്ധമാക്കിയതിനാല്‍ ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവ കേന്ദ്രങ്ങള്‍ വഴിയോ കേന്ദ്ര സര്‍ക്കാറിന്റെ ആൻഡ്രോയിഡ്  ആപ്ലിക്കേഷന്‍ വഴിയോ ഇ-കെ വൈ സി പൂര്‍ത്തിയാക്കണം. മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് നടക്കുന്നുണ്ട്. കൂടാതെ റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലിലുള്ള പി എം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ/ പൊതു സേവന കേന്ദ്രങ്ങള്‍ വഴിയോ അടിയന്തരമായി ചേര്‍ക്കണം. ReLIS പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ ഇല്ലാത്തവര്‍, നല്‍കാന്‍ സാധിക്കാത്തവര്‍, ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ എന്നിവര്‍ 2018- 19 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷിഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: ടോള്‍ഫ്രീ 1800 425 1661, 0471 2304022, 2964022.

കിലേ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരായ് വിദ്യാര്‍ഥികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ്കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നല്‍കുന്നു. യോഗ്യത ബിരുദം. kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. 7907099629, 0471 2479966, 2309012

കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും

ജില്ലാ ശിശുക്ഷമ സമിതിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും. കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഹാളില്‍ ജൂണ്‍ മൂന്നിന് രാവിലെ ഒമ്പതര മുതല്‍ 12.30 വരെ എസ് എസ് എല്‍ സി കുട്ടികള്‍ക്കും, ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ പ്ലസ് ടുക്കാര്‍ക്കുമാണ് ക്ലാസ്സ് നടക്കുക. ഫോണ്‍ 9995808041, 9656061031

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍  രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. സ്‌കില്‍ ഡെവലപ്‌മെന്റ് ഫാക്കല്‍റ്റി, അക്കൗണ്ടന്റ്, എച്ച് ആര്‍ സെക്ഷന്‍, ഓഫീസ് സെക്ഷന്‍, ഫാക്ടറി സെക്ഷന്‍, ക്ലര്‍ക്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍, പി എസ് സി ട്രെയിനര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രിഷ്യന്‍, ഇന്‍സ്ട്രക്ടര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍) മാര്‍ക്കറ്റിംഗ് മാനേജര്‍, കമ്മ്യൂണിക്കേഷന്‍ മാനേജര്‍(വര്‍ക്ക് ഫ്രം ഹോം), ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സി ആര്‍ ഇ, സെയില്‍സ്-മാര്‍ക്കറ്റിംഗ് ആന്‍ഡ് എ എം പി, ഡിസ്ട്രിബ്യൂഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍.
യോഗ്യത: പി.ജി, ഡിഗ്രി, എം ബി എ, എം കോം, എം എസ് ഡബ്യൂ, എം എ ഇംഗ്ലീഷ്, ബിടെക്ക് (സിവില്‍,
മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍), ഐ ടി ഐ (ആര്‍ എ സി/ എം എം വി വെല്‍ഡര്‍/റേഡിയോ  ആന്‍ഡ് എ എം പി, ടി വി), പ്ലസ് ടു, എസ് എസ് എല്‍ സി. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റേഷന്‍സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന്  പങ്കെടുക്കാം. ഫോണ്‍: 0497 -2707610, 6282942066

കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്‍ ജലവിതരണ പദ്ധതിയിലെ ഡിസ്ട്രിബ്യൂഷന്‍ മെയിനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മാണിക്യകാവ്, കണ്ണോത്തുംചാല്‍, കണ്ണൂക്കര, മേലെചൊവ്വ, താഴെചൊവ്വ എന്നീ പ്രദേശങ്ങളില്‍ മെയ് 24ന് ബുധനാഴ്ച  കുടിവെള്ളം വിതരണം മുടങ്ങും.

തേക്ക് തൈകള്‍ വില്പനക്ക്

കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ഉല്പാദിപ്പിച്ച തേക്ക്, ബാസ്‌ക്കറ്റഡ് തൈകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് 27 രൂപ നിരക്കില്‍ സ്റ്റോക്ക് തീരുന്നതുവരെ ഇവിടെ നിന്ന് തൈകള്‍ ലഭിക്കും. ഫോണ്‍. 8547602670, 8547602671, 9495620924, 9400403428, 0490 2300971

യുവ ഉത്സവ് 2023

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാതല യുവ ഉത്സവ് പ്രോഗ്രാം 2023 ജൂൺ 3 ശനിയാഴ്ച രാവിലെ 9.30 മുതൽ
തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ കോളേജിൽ നടത്തുന്നു .  15 മുതൽ 29 വയസ്സ് പ്രായമുള്ള കണ്ണൂർ സ്വദേശികൾക്ക് പ്രസംഗ മത്സരം, ജലഛായാ മത്സരം , കവിതാ രചന , നാടോടി നൃത്തം , മൊബൈൽ ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ പങ്കെടുക്കാം . മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും.  വിജയികൾക്ക് സംസ്ഥാനതല യുവ ഉത്സവിലും തുടർവിജയികൾക്ക് ദേശീയ യുവ ഉത്സവിലും  പങ്കെടുക്കുവാൻ അവസരം ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ ഒന്ന് . ഫോൺ :7736426247, 9633939185

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററും (എ ടി ഡി സി) രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റും സംയുക്തമായി നടത്തുന്ന ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. വിലാസം. അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റെയില്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ് 670142. ഫോണ്‍ 0460 2226110, 8301030362, 9995004269.

ടെണ്ടര്‍

കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലെ മൂന്ന് പഞ്ചായത്ത്, ഒരു മുന്‍സിപ്പാലിറ്റി എന്നിവയില്‍പ്പെടുന്ന 108 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എഡുക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 8ന് രാവിലെ 11.30 വരെ. ഫോണ്‍ 0490 2363090

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി ലൈനിൽ അറ്റകുറ്റ പണികൾ ഉള്ളതിനാൽ മെയ് 24  ബുധൻ രാവിലെ 09:30 മുതൽ പകൽ 12:30 വരെ
തോട്ടട ടൗൺ, ശ്രീനിവാസ്, ഫാഷൻ ടെക്ക്, ഇ എസ് ഐ  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ  മെയ് 24  ബുധൻ രാവിലെ 8 മുതൽ പകൽ 12   വരെ   കാനച്ചേരി ട്രാൻസ്ഫോമർ പരിധിയിലും പകൽ 12 മുതൽ വൈകീട്ട്  3വരെ കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.  

എച്ച് ടി  ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ  മെയ് 24  ബുധൻ രാവിലെ 7   മുതൽ ഉച്ച   2 വരെ മറിയം ടവർ , ചതുര കിണർ, ഐ എം ടി ,  വാരം, സി എച്ച് എം , എ ആർ കെ  -3, കെ എസ്‌ ഡിസ്റ്റിലറി ,കണ്ണൻചാൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ    വൈദ്യുതി മുടങ്ങും.  

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിൽ  മെയ് 24  ബുധൻ രാവിലെ 8 മണി  മുതൽ ഉച്ചയ്ക്ക് 2  മണി വരെ കാളീശ്വരം ട്രാൻസ്ഫോമറിലും പകൽ  12 മുതൽ വൈകീട്ട്  5മണി വരെ ഹെൽത്ത് സെന്റർ കുണ്ടയ്യംകൊവ്വൽ   ട്രാൻസ്‌ഫോർമറിലും വൈദ്യൂതി  മുടങ്ങും

date